അരുവിക്കര|
jibin|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (07:55 IST)
ഉപതെരഞ്ഞെടുപ്പില്‍ കൈ മെയ് മറന്ന് യുഡിഎഫ് സ്ഥാനാത്ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവത്തിക്കണമെന്നും. തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഭിന്നത മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. ജയം മാത്രമായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച ജി കാത്തികേയന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കേണ്ടതിന് യുഡിഎഫ് സ്ഥാനാത്ഥി ശബരിനാഥിനെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്. അത് യുഡിഎഫിന്റെ ആവശ്യവുമാണെന്നും സുധീരന്‍ പറഞ്ഞു. ഇതുവരെയുള്ള പ്രചാരണത്തില പ്രവര്‍ത്തനങ്ങള്‍ സുധീരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആറിന് എകെആന്റണി ഉദ്ഘാടനം ചെയ്യുന്ന മണ്ഡലം കണ്‍വെന്‍ഷന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. ആര്യനാട് ചേര്‍ന്ന പ്രാദേശിക യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.