അരുവിക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് സ്ഥാനാര്‍ഥികള്‍

അരുവിക്കര തെരഞ്ഞെടുപ്പ് , കെ എസ് ശബരിനാഥ്  , അരുവിക്കര
തിരുവനന്തപുരം| jibin| Last Modified ശനി, 27 ജൂണ്‍ 2015 (10:54 IST)
അരുവിക്കരയില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥികള്‍. വിജയം ഉറപ്പെന്നും ആദ്യ മണിക്കൂറിലെ കനത്ത പോളിംഗ് എല്‍ഡിഎഫിന് മുന്‍ തൂക്കം നല്‍കുന്നതായും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം
വിജയകുമാര്‍ വ്യക്തമാക്കിയപ്പോള്‍ മികച്ച പോളിംഗ് നല്ല സൂചനയാണെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥ് വ്യക്തമാക്കി.

അഴിമതിയാകും ഇടത്, വലതു മുന്നണികളുടെ പോരായിമയെന്ന് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലും പറഞ്ഞു. അതേസമയം, അരുവിക്കരയില്‍ മികച്ച പോളിംഗാണ് നടക്കുന്നത്. ആദ്യ മൂന്ന് മണിക്കൂര്‍ അവസാനിച്ചപ്പോള്‍ 20ശതമാനത്തിന്‍ മുകളിലാണ് പോളിംഗ്.

കൂടുതല്‍ ആളുകള്‍ വേട്ട് രേഖപ്പെടുത്താന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 36,000 വോട്ടുകള്‍ ആദ്യ മൂന്നു മണിക്കൂറില്‍ നടന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പഞ്ചായത്തിലും വിദുരയിലുമാണ്. ആദ്യമണിക്കൂറില്‍ പുരുഷന്‍മാരാണ് കൂടുതല്‍ വോട്ടുചെയ്യാന്‍ എത്തിയതെങ്കില്‍ പിന്നീട് സ്ത്രീകളും എത്തിത്തുടങ്ങുകയായിരുന്നു. എല്ലാ ബൂത്തുകളിലും നീണ്ട നിരയാണ് ഉള്ളത്. ഓരോ നിരയിലും മുപ്പതോളം പേര്‍ തുടരുകയാണ്. മഴ നേരിയ തോതില്‍ മാത്രമുള്ളതിനാല്‍ പോളിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ കണ്‍ക്കിലെടുത്ത് രാവിലെ തന്നെ കൂടുതല്‍ ആളുകള്‍ ബൂത്തിലേക്ക് എത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :