അരുവിക്കരയില്‍ പുറത്തുനിന്നുള്ള സിപി‌എമ്മുകാര്‍ ഒളിച്ചു താമസിക്കുന്നുവെന്ന് യുഡി‌എഫ്

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (15:25 IST)
ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് നാളെ നടക്കാനിരിക്കെ മണ്ഡലത്തിലെ ആദിവാസി ഊരുകളിലും ഒളിസങ്കേതങ്ങളിലും പുറത്തുനിന്നുള്ള സിപിഎം പ്രവര്‍ത്തകര്‍ താമസിക്കുന്നുവെന്ന് യുഡിഎഫിന്റെ പരാതി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോയ്ക്ക് ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഇതുസംബന്ധിച്ച് പരാതി നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ച എല്‍ഡിഎഫിനെതിരെ നടപടി എടുക്കണമെന്നും പുറത്തുനിന്നെത്തി അവിടെ തങ്ങുന്നവരെ പുറത്താക്കണമെന്നുമാണ് പരാതി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :