രേഖകൾ സമർപ്പിക്കാൻ സമയം നീട്ടിനൽകിയില്ല, 2 ലക്ഷത്തോളം പേർ സാമൂഹിക പെൻഷനിൽ നിന്ന് പുറത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:57 IST)
സംസ്ഥാനത്തെ 2 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷ പെൻഷനിൽ നിന്നും പുറത്തായി. പെൻഷൻ വാങ്ങുന്നവരിൽ അനർഹരുണ്ടോ എന്ന് കണ്ടെത്താൻ വീണ്ടും രേഖകൾ സമർപ്പിക്കാനായി സർക്കാർ സമയം നൽകിയിരുന്നു. ജൂലൈ വരെയാണ് ഇതിന് സമയം അനുവദിച്ചത്. എന്നാൽ പലരും സമയ പരിധിയേ പറ്റി അറിഞ്ഞിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പലർക്കും വില്ലേജ് ഓഫീസുകളിൽ പോകാനും സാധിച്ചില്ല. ഇതോടെയാണ് രേഖകൾ സമർപ്പിക്കാനാവാതെ 2 ലക്ഷത്തോളം പേർ സാമൂഹിക പെൻ‌ഷനിൽ നിന്നും പുറത്തായത്.

ഓണം കഴിഞ്ഞും പെൻഷൻ ലഭിക്കാതായതോടെ നിരവധി പേരാണ് നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ എത്തുന്നത്. പെൻഷൻ റദ്ദായവർക്ക് രേഖകൾ സമർപ്പിക്കാൻ സമയപരിധി നീട്ടിനൽകണമെന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അപേക്ഷ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം വിധവാ പെൻഷൻ വാങ്ങുന്നവരൂടെ രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകാനുള്ള കാര്യം സർക്കാർ പരിഗണനയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :