തൊടുപുഴ|
Akhila Rajmohan|
Last Updated:
ചൊവ്വ, 1 ഡിസംബര്‍ 2015 (14:53 IST)
പിതാവും മകളും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന് ഒടുവില്‍ പിതാവിനെ വെട്ടിക്കൊന്ന മകളെ കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. കഞ്ഞിക്കുഴി വെണ്‍മണി കൂവക്കണ്ടത്തില്‍ അമ്മിണി എന്ന 60 കാരിയെയാണു തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശിക്ഷിച്ചത്. 2011 ജനുവരി ആറിനു പിതാവ് യാക്കോബിനെ (79) കഴുത്തിനു വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്.