ആറന്മുള|
Last Modified ശനി, 17 സെപ്റ്റംബര്‍ 2016 (10:17 IST)
ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന് നടക്കും. ജലോത്സവം കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വള്ളംകളിയില്‍ 50 പള്ളിയോടങ്ങള്‍ പങ്കെടുക്കും.
പമ്പയിലെ മണല്‍പുറ്റില്‍ തട്ടി പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന സുരക്ഷയിലാണ് ഇത്തവണ വള്ളംകളി നടക്കുക. നാല് സ്പീഡ് ബോട്ട് ഉള്‍പ്പെടെ 12 സുരക്ഷാബോട്ടുകള്‍
ജലമേളയ്ക്ക് സുരക്ഷയൊരുക്കും.
പള്ളിയോടങ്ങളില്‍ നീന്തല്‍ അറിയാവുന്ന തുഴച്ചില്‍കാരെ മാത്രമേ കയറ്റുകയുള്ളൂ. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയുടെ തീരത്ത് ഇരുമ്പുവേലികളും ആയിരത്തോളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.