പത്തനംതിട്ട|
jibin|
Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (16:11 IST)
ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും. പരിസ്ഥിതി അനുമതിക്കുളള പുതിയ അപേക്ഷ പരിഗണിക്കില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാര്‍ നല്‍കിയ അനുമതി സുപ്രീംകോടതി റദ്ദാക്കിയതില്‍ മാറ്റംവരുത്തിയിട്ടില്ല. ഇക്കാര്യം താന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമാനത്താവളത്തിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയെടുക്കേണ്ട ബാധ്യത കെജിഎസ് ഗ്രൂപ്പിനാണെന്നും അനുമതി ലഭിച്ചാല്‍ മറ്റു നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തു വ്യക്തമാക്കി. വിമാനത്താവളത്തിനു നരേന്ദ്ര മോഡി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. പദ്ധതിക്കെതിരായ ചില നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.