പരിപ്പ് ദൗര്‍ലഭ്യം; വന്‍തോതില്‍ ഇറക്കുമതിചെയ്യും

പരിപ്പ് , കേന്ദ്രം , രാം വിലാസ് പാസ്വാന്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (15:50 IST)
രാജ്യത്ത് പരിപ്പിനു ദൗര്‍ലഭ്യം വര്‍ദ്ധിച്ചതോടെ പരിപ്പ് ഇറക്കുമതിചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നാലു മില്യണ്‍ ടണ്ണോളം പരിപ്പ് ഇറക്കുമതിചെയ്യാനാണ് തീരുമാനം. മഴയുടെ കുറവും കാലംതെറ്റി പെയ്ത മഴയുമാണു പരിപ്പ് കൃഷിക്കു തിരിച്ചടിയായത്.

പരിപ്പിനു ദൗര്‍ലഭ്യമായതോടെ വില 64 ശതമാനത്തോളം വര്‍ധിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അതീവ ഗൗരവമായാണു കാണുന്നതെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ പറ‍ഞ്ഞു. ആഭ്യന്തര ഉത്പാദനത്തില്‍ കുറവുവന്നതിനാലാണിത്. കുറവു പരിഹരിക്കുന്നതിനുവേണ്ടി പരിപ്പ് ഇറക്കുമതിചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.38 മില്യണ്‍ ടണ്‍ ആയിരുന്നു രാജ്യത്തെ പരിപ്പ് ഉത്പാദനം. മുന്‍ വര്‍ഷം ഇത് 19.25 മില്യണ്‍ ടണ്‍ ആയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :