കേരളത്തെ സ്വാധീനിച്ച നേതാവായിരുന്നു കലാം: മുഖ്യമന്ത്രി

   എപിജെ അബ്ദുൾ കലാം , ഉമ്മൻചാണ്ടി , വിഎസ് അച്യുതാനന്ദൻ , വിഎസ് അച്യുതാനന്ദൻ
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 28 ജൂലൈ 2015 (10:09 IST)
കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവായിരുന്നു മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതിയ തലമുറയുടെ ഊർജസ്രോതസായിരുന്നു അബ്ദുൽ കലാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കലാമിന് നിയമസഭയുടെ ആദരം നല്‍കുകയായിരുന്നു.

ഇരുപതു കൊല്ലത്തിലേറെക്കാലം തിരുവനന്തപുരത്ത് താമസിച്ച് ഒരു സാധാരണക്കാരനായും മലയാളിയായും ഇവിടെ ജീവിച്ച വ്യക്തിയായിരുന്നു കലാം. കേരളത്തിന്റെ വളർച്ച ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അവസാന നാളുവരെ കേരളത്തെ സ്നേഹിക്കുകയും കഴിവുകൾ വിനിയോഗിക്കുകയും കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‌ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുതിയ തലമുറയുടെ ഊർജസ്രോതസായിരുന്നു കലാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നമ്മെ സ്വപ്നങ്ങളുടെ ചിറകുകളിൽ സഞ്ചരിക്കാൻ അദ്ദേഹം പഠിപ്പിച്ചു. കേവലമായ സ്വപ്നങ്ങളായിരുന്നില്ല അദ്ദേഹം പകർന്നു നൽകിയതെന്നും വിഎസ് പറഞ്ഞു. സ്‌പീക്കറും മറ്റ് നേതാക്കളും അദ്ദേഹത്തെ അനുസ്‌മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :