തിരുവനന്തപുരം|
jibin|
Last Updated:
വ്യാഴം, 9 ജൂലൈ 2015 (11:32 IST)
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി ശുദ്ധനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. ആഭ്യന്തരമന്ത്രി മേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചേർന്ന് മാണിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കേസിലെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. കേസ് ഒതുക്കിതീര്‍ക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. കേസില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും വി.എസ് പറഞ്ഞു. വലിയ രീതിയിലുള്ള അട്ടിമറിയാണ് കേസില്‍ നടന്നിരിക്കുന്നത്. മാണിയെ രക്ഷിക്കാന്‍ അവസാനവട്ട ശ്രമവും ഉമ്മന്‍ ചാണ്ടി നടത്തുകയാണ്. മാണിയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ലെന്നും ഇവര്‍ക്കെതിരേ സമരം തുടരുമെന്നും വി.എസ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കള്ളക്കൂട്ടങ്ങളെയൊന്നും വെറുതേ വിടില്ല. കേസ് കോടതിയില്‍ എത്തിയതില്‍ പുതുമയില്ല. കോടതിയെങ്കിൽ കോടതിയെന്നും വി.എസ് വ്യക്തമാക്കി. പ്രതിഷേധവുമായി പ്രതിപക്ഷം പിന്നീട് സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്‌തു.
മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സുരേഷ് കുറുപ്പ് എം.എൽ.എ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്യുന്നത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയ സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് നടത്തുളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിക്കുകയായിരുന്നു.