സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയായി ചിത്രീകരിക്കരുതെന്ന് അനുശാന്തി കോടതിയില്‍; ചെറിയ ശിക്ഷ നല്കണമെന്ന ആവശ്യപ്പെട്ട് നിനോ മാത്യുവും

സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയായി ചിത്രീകരിക്കരുതെന്ന് അനുശാന്തി കോടതിയില്‍; ചെറിയ ശിക്ഷ നല്കണമെന്ന ആവശ്യപ്പെട്ട് നിനോ മാത്യുവും

ആറ്റിങ്ങല്‍| JOYS JOY| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (16:07 IST)
സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ ചിത്രീകരിക്കരുതെന്ന് ആറ്റിങ്ങല്‍ കൊലപാതകത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളില്‍ ഒരാളായ അനുശാന്തി കോടതിയില്‍. കേസിലെ ശിക്ഷ സംബന്ധിച്ച വാദത്തിനിടെ ആയിരുന്നു അനുശാന്തി കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ താന്‍ ലക്‌ഷ്യമിട്ടിരുന്നില്ലെന്നും അനുശാന്തി കോടതിയില്‍ പറഞ്ഞു. കുഞ്ഞിനെ കൊല്ലാന്‍ കൂട്ടു നിന്നിട്ടില്ലെന്നും കേസില്‍ എന്തു ശിക്ഷ വേണമെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും കേസില്‍ രണ്ടാംപ്രതിയായ അനുശാന്തി കോടതിയില്‍ പറഞ്ഞു.

തെറ്റു ചെയ്തിട്ടില്ലെന്നും ചെറിയ ശിക്ഷ നല്കണമെന്നും കേസില്‍ ഒന്നാം പ്രതിയായ നിനോ മാത്യു കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ മക്കളെ കണ്ടിട്ട് രണ്ടു വര്‍ഷമായെന്നും അതിനാല്‍ കടുത്ത ശിക്ഷ തനിക്ക് നല്കരുതെന്നും നിനോ ആവശ്യപ്പെട്ടു. തനിക്ക് പ്രായമായ മാതാപിതാക്കളുണ്ടെന്നും മാതാവ് ആസ്‌ത്മ രോഗിയാണെന്നും ഇളവ് ആവശ്യപ്പെട്ടു കൊണ്ട് നിനോ മാത്യു കോടതിയില്‍ പറഞ്ഞു.

അതേസമയം, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതികള്‍ ഇരുവര്‍ക്കും വധശിക്ഷ നല്കണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :