തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 15 ഏപ്രില്‍ 2016 (13:54 IST)
രാജ്യത്തെ നടുക്കിയ പരവൂർ ദുരന്തത്തിൽ സര്‍ക്കാരിലെ ഉന്നതരെയും പൊലീസിനെയും രക്ഷിക്കാന്‍ ശ്രമം ഊര്‍ജ്ജിതം. ദുരന്തത്തിൽ ഡിജിപിയോട് റിപ്പോർട്ട് ചോദിച്ചതിൽ അപാകതയില്ലെന്ന് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അതൃപ്തി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലത്ത് എത്തുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞുവെന്ന വാര്‍ത്ത മാധ്യമങ്ങൾ വളച്ചൊടിച്ചു. പ്രധാനമന്ത്രി അടക്കമുള്ള മറ്റ് നേതാക്കള്‍ വന്നതിൽ തെറ്റില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ വീഴ്‌ച സംഭവിച്ചത് പൊലീസിനാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സർക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറികടന്ന് ഡിജിപി ടിപി സെന്‍കുമാറിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരണം തേടിയതിനെതിരെ ആഭ്യന്തര സെക്രട്ടറി രംഗത്തെത്തിയിരുന്നു. തന്റെ റിപ്പോര്‍ട്ട് മറികടന്ന് കീഴ് ഉഗ്യോഗസ്ഥനായ ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത് ശരിയായ നടപടിയല്ലെന്ന് കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നളിനി നെറ്റോ പരാതി നല്‍കുകയും ചെയ്‌തിരുന്നു.