പാലിയേക്കരയ്ക്ക് യുവാക്കളുടെ ചുട്ട മറുപടി; സമാന്തര പാത!

ടോള്‍ പ്ലാസ, പാലിയേക്കര,തൃശ്ശൂര്‍
തൃശ്ശൂര്‍| VISHNU.NL| Last Updated: ബുധന്‍, 25 ജൂണ്‍ 2014 (18:44 IST)
ടോള്‍ പ്ലാസയിലെ ടോള്‍ കൊള്ളയ്ക്കെതിരെ യുവാക്കള്‍ നടത്തിയ വേറിട്ട സമര രീതി കണ്ട് ഞെട്ടിയിരിക്കുകയാണ് ദേശീയ പാതാ അധികൃതരും ടോള്‍ പിരുവുകാരും. സംഗതി എന്താണന്നല്ലെ, ടോള്‍ പ്ലാസയ്ക്ക് സമാന്തരമായി കിടന്നിരുന്ന വഴി ഇവരെല്ലാവരും കൂടിയങ്ങ് വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കി മാറ്റി.

ടോള്‍ പ്ലാസയ്ക്ക് സമാന്തരമായി കിടന്നിരുന്ന മണലി മടവാടക്കര റോഡാണ് യുവാക്കളുടെ ഒത്തിരുമയിലും വിപ്ലവ വീര്യത്തിനു മുന്നിലും തലകുനിച്ചത്. മടവാടക്കര പ്രോഗ്രസ്സിവ് ക്ലബ്ബിലെ 30യുവാ‍ക്കളാണ് ടോള്‍ വിരുദ്ധ സമരത്തിന് പുതിയ മാനം നല്‍കിയിരിക്കുന്നത്.

മണലി പുഴയുടെ സമീപത്തു കൂടിയുള്ള ഈ പാത വര്‍ഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായിട്ട്. ആമ്പല്ലൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോകുന്നവര്‍ക്ക് ഏറേ അനുഗ്രഹമാണ് ഈ പാത. ഈ പാതയിലൂടെ പോകുന്നവര്‍ക്ക് ടോള്‍പ്ലാസയില്‍ പ്രവേശിക്കാതെ തന്നെ യാത്ര തുടരാന്‍ കഴിയും.

ഏതായാലും അധികൃതരെ വീണ്ടും ഞെട്ടിക്കുന്നതാണ് ഇവരുടെ തീരുമാനം. ഉടന്‍ തന്നെ ഇവിടേക്ക് തിരിയുന്ന തരത്തില്‍ വഴിയോരത്ത് സൂചന ബോര്‍ഡ് വയ്ക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു കൂടിയാകുമ്പോള്‍ ചെറു വാഹനങ്ങിളില്‍ നല്ലൊരു ശതമാനം ഇതുവഴി യാത്ര ചെയ്യാന്‍ തുടങ്ങും. ഇത് ടോള്‍ വരുമാനത്തേ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :