ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയില്‍ മത്സരിക്കുന്നതിനെതിരെ അങ്കമാലിയില്‍ ഫ്ലക്സ് ബോര്‍ഡ് പ്രതിഷേധം

ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയില്‍ മത്സരിക്കുന്നതിനെതിരെ അങ്കമാലിയില്‍ ഫ്ലക്സ് ബോര്‍ഡ് പ്രതിഷേധം

അങ്കമാലി| JOYS JOY| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (12:56 IST)
അങ്കമാലിയില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയായി ലൈംഗിക ആരോപണവിധേയനായ ജോസ് തെറ്റയില്‍ മത്സരിക്കുന്നതിനെതിരെ ഫ്ലക്സ് ബോര്‍ഡ് പ്രതിഷേധം. ലൈംഗിക ആരോപണ വിധേയനായ ഒരാള്‍ മത്സരത്തിനിറങ്ങിയാല്‍ വിജയസാധ്യത നഷ്‌ടപ്പെടുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സ്ഥാനാര്‍ത്ഥിയാകാനുള്ള എല്ലാ കരുനീക്കങ്ങളും ജോസ് തെറ്റയില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍, മണ്ഡലത്തിലുടനീളം തെറ്റയിലിനെതിരെ പോസ്റ്ററുകള്‍ വ്യാപകമായിരിക്കുകയാണ്. തുറവൂരില്‍ ‘സേവ് സി പി എം’ എന്ന പേരില്‍ കഴിഞ്ഞദിവസം നോട്ടീസ് ഇറങ്ങി. തെറ്റയിലിന്റെ മോശമായ നടപടി ക്രമങ്ങളെ പിന്താങ്ങരുതെന്നാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്.

ഇതിനിടെ തെറ്റയിലിനെ അനുകുലിക്കുന്നവര്‍ പുലര്‍ച്ചെ തന്നെയെത്തി മിക്ക ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. തെറ്റയില്‍ മല്‍സരിക്കുന്നതിനെതിരെ ജനതാദള്‍ - എസിലും ഇടത്മുന്നണിയിലും പ്രതിഷേധം ശക്തമാണ്. അതിനിടെ, ജനതാദള്‍ - എസിന്റെ മണ്ഡലം കമ്മിറ്റി യോഗം അങ്കമാലി ജി ബി പാലസില്‍ തുടങ്ങി. ഇന്ന് വൈകുന്നേരം മൂന്നിന് എറണാകുളം വൈ എം സി എ ഹാളില്‍ ജില്ല കമ്മിറ്റി യോഗം ചേരും.

കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ തെറ്റയില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് തീരുമാനം മണ്ഡലം കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും വിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ യോഗം ചേര്‍ന്നിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :