കൊച്ചി|
Last Modified ശനി, 13 ജൂണ്‍ 2015 (16:24 IST)
വിവാഹമോചനത്തിനൊരുങ്ങുകയാണെന്ന ബാലയുടെ പ്രസ്താവനയില്‍
ഭാര്യ അമൃത സുരേഷിന്റെ പ്രതികരണം പുറത്തുവന്നു.
തങ്ങള്‍ക്കിടയില്‍ വിവാഹമോചനമില്ലെന്നും പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍മാത്രമെയുള്ളുവെന്നും അമൃത ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
എല്ലാ വീട്ടിലും ഉണ്ടാകുന്നതുപോലെ ചെറിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ വിവാഹമോചനത്തില്‍ എത്തുകയില്ലെന്നും അമൃത പറഞ്ഞു. ബാല വിഷമം കൊണ്ടോ പൊട്ടെന്നുണ്ടായ ദേഷ്യം കൊണ്ടോ ആയിരിക്കാം അങ്ങനെ പ്രതികരിച്ചത്. തങ്ങള്‍ ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അമൃത കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാല ചിത്രീകരണത്തിരക്കിലായിരുന്നു. അതുകൊണ്ട് ബാലയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഞാനും മകളും എന്റെ വീട്ടിലായിരുന്നു . ഇന്നലെ ഞങ്ങള്‍ തമ്മില്‍ കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തതാണ്. വിവാഹമോചനം ഒരിക്കലും എന്റെ കാഴ്ചപ്പാടിലില്ല. അതിനെ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അമൃത പറഞ്ഞു.