1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Amebic Brain Infection Kannur Kerala

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Amebic Brain Infection
കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതല്‍ പേര്‍ക്ക് ബാധിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്. ഈ മാസം തുടക്കത്തില്‍ രോഗം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 12കാരന്‍ മരിച്ചിരുന്നു.
 
രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകന്‍ ഇപി മൃദുല്‍ ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്
അടുത്ത ലേഖനം
ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമോ? വാസ്തവം അറിയാം