1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High Fever numbers in kerala

പനിച്ച് വിറച്ച് സംസ്ഥാനം: മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് മരിച്ചത് 24 പേര്‍

High Fever Numbers
പനിച്ച് വിറച്ച് സംസ്ഥാനം. മൂന്ന് ദിവസത്തിനിടെ പനിബാധിച്ച് മരിച്ചത് 24 പേരാണ്. മരണപ്പെട്ടവരില്‍ 9 പേരും എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ചാണ് മരിച്ചത്. കൂടാതെ എലിപ്പനി ബാധിച്ച് എട്ടുപേരും മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 37314 പേരാണ് പനിബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതേസമയം മൂന്നു ദിവസത്തിനിടെ 344 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെ മാത്രം 11694 പേര്‍ പനിക്ക് ചികിത്സ തേടി.
 
ചൊവ്വാഴ്ച 52 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കരുമാല്ലൂരില്‍ അഞ്ചുപേര്‍ക്ക് എച്ച വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. അതേസമയം തിരുവനന്തപുരത്ത് 13പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്: പുതിയ നിരക്കുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍, അറിയേണ്ടതെല്ലാം