1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India New Covid Updats

കൊവിഡ് കേസുകള്‍ ഉയരുന്നു: രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 46,164; കേരളത്തില്‍ മാത്രം 31,445 പുതിയ രോഗികള്‍

India
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ പുതിയതായി 46,164 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേരളത്തില്‍ മാത്രം 31,445 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓണത്തിനു ശേഷം കേരളത്തില്‍ കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. രാജ്യത്ത് ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,25,58,530 ആയി.
 
പുതിയതായി 607 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4,36,365 പേരാണ് രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത്. നിലവില്‍ 3,33,725 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു