അനുബന്ധ വാര്‍ത്തകള്‍
- അടുത്തമൂന്നുമണിക്കൂറില്‍ സംസ്ഥാനത്തെ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
- ബിപോര്‍ജോയി ഇതുവരെ കവര്‍ന്നത് ആറുപേരുടെ ജീവന്, ഇന്നും നാളെയും മഴ കനക്കും
- കരിപ്പൂർ: വിമാന യാത്രക്കാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് ഒന്നരക്കിലോ സ്വർണ്ണം കണ്ടെടുത്തു
- പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : യുവാവിന് എട്ടു വർഷം തടവ് ശിക്ഷ
- എം.ഡി.എം.എ യുമായി സ്ത്രീകൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ
സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു
സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് അദ്ദേഹം രാജി അറിയിച്ചത്. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹന് നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലന്നും തികച്ചും സ്വാതന്ത്രനാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
നേരത്തെ കുമ്മനം രാജശേഖരന് തോറ്റപ്പോള്‍ വാക്കുപാലിച്ച് ഇദ്ദേഹം തല മൊട്ടയടിച്ചിരുന്നു. ഇനി ആര്‍ക്കുവേണ്ടിയും തല മൊട്ടയടിക്കില്ലെന്ന് തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹന് കുറിച്ചു.