മദ്യദുരന്ത സാധ്യത തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (16:17 IST)
സംസ്ഥാനത്ത് മദ്യ ദുരന്തമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വ്യാജവാറ്റും സ്പിരിറ്റ് ഒഴുക്കും തടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ കത്ത് ലഭിച്ചെന്നും കൂട്ടിചേര്‍ത്തു.


നേരത്തെ സംസ്ഥാന ഏര്‍പ്പെടുത്തിയ മദ്യനിരോധനം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമുണ്ടാകുമെന്നും ഓണക്കാലത്ത് സംസ്ഥാനത്ത് ഒരു മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പറഞ്ഞ് സുധീരന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയിരുന്നു.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
https://twitter.com/Webdunia_Malട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :