ആലപ്പുഴ|
VISHNU.NL|
Last Modified വെള്ളി, 2 മെയ് 2014 (12:22 IST)
മൃഗങ്ങളില്‍ കുരങ്ങന്‍ പനി റിപ്പൊര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ ആലപ്പുഴയില്‍ താറവു വസന്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ആറായിരത്തോളം താറാവുകളാണു കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളിലായി ചത്തൊടുങ്ങിയത്. ഇതോടെ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചു. രോഗം പടരുന്നതിന് സാഹചര്യമുള്ളതിനാലാണിത്.
മൃഗസംരക്ഷണ വകുപ്പില്‍നിന്നു സൗജന്യമായി ലഭിയ്ക്കുന്ന വാക്‌സിന്‍ പലപ്പോഴും ലഭിക്കാറില്ലെനും അതിനാല്‍ വാക്‌സിനേഷന്‍ കൃത്യ സമയത്ത് നല്‍കാത്തതിനാലാണു താറാവുകള്‍ ചാകുന്നതെന്നാണു കര്‍ഷകരുടെ പരാതി. കഴിഞ്ഞ സീസണിലും താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. വാക്‌സിന്റെ ലഭ്യതക്കുറവാണ് അന്നും പ്രശ്‌നമായത്.
മൃഗാശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ ചില കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാറില്ലെന്നും രജിസ്റ്റര്‍ ചെയ്തവര്‍ തന്നെ എത്ര താറാവുകളുണ്ടെന്ന് കൃത്യമായി അറിയിക്കാറില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.