തുമ്പി ഏബ്രഹാം|
Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (11:29 IST)
ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ ശ്വാസനാളത്തിൽ
മുലപ്പാൽ തടഞ്ഞ് കുഞ്ഞ് മരിച്ചു.
ആലപ്പുഴ തിരുമല കോണിശേരി വീട്ടിൽ നിഥിൻ എസ് കുമാർ- അമ്പളി ദമ്പതികളുടെ ഏകമകൾ നിളയാണ് മരിച്ചത്.
ബുധനാഴ്ച് പുലർച്ചെ അഞ്ജുവിന്റെ മുഹമ്മയിലുള്ള കൊച്ചുചിറയിൽ വീട്ടിൽവെച്ചായിരുന്നു സംഭവം. പാൽ കുടിച്ചശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് മുഹമ്മ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.