1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

Alappuzha
ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. ഡോക്ടര്‍ രാജന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആണ് രാജന്‍. ശസ്ത്രക്രിയയ്ക്കായി ആലപ്പുഴയിലെ യുവതിയും കുടുംബവും നിരവധിതവണ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞു ശസ്ത്രക്രിയ നീട്ടി വയ്ക്കുകയായിരുന്നു.
 
പിന്നാലെ ശസ്ത്രക്രിയക്ക് പണവും ആവശ്യപ്പെട്ടു. പിന്നാലെ യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. കൈക്കൂലി നല്‍കാനായി വിജിലന്‍സും യുവതിക്കൊപ്പം പോകുകയായിരുന്നു.
അടുത്ത ലേഖനം
ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച് മുഖ്യമന്ത്രി, ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി; ചികിത്സ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്