ട്രെയിനില്‍ നിന്ന് 62 മദ്യക്കുപ്പികളുമായി സ്ത്രീകള്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (08:36 IST)
ട്രെയിനില്‍ നിന്ന് 62 മദ്യക്കുപ്പികളുമായി സ്ത്രീകള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. രണ്ടുബാഗുകളിലായി സൂക്ഷിച്ചിരുന്ന 62 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കര്‍ണാടകത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മദ്യം കടത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ ഐലന്റ് എക്‌സ്പ്രസ് ട്രെയിന്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :