1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local news

രണ്ടുമാസം മുന്‍പ് വിവാഹിതരായ ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Alappuzha
രണ്ടുമാസം മുന്‍പ് വിവാഹിതരായ ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. പന്തളം കുരമ്പാല ഊനം കോട്ടുവിളയില്‍ ജിതിന്‍(30) ഭാര്യ ദേവികാദാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. പെയ്ന്റിങ് തൊഴിലാളിയായ ജിതിനെ തേടി കരാറുകാരന്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
 
ജിതിനെ തൂങ്ങിമരിച്ച നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണകാരണം ഇതുവരെയും വ്യക്തമല്ല. ഇക്കാര്യം പോസ്റ്റുമാര്‍ട്ടത്തിനു ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് മാന്നാര്‍ സി ഐ ബിനു പറഞ്ഞു. അതേസമയം ഇവരുടെ മുറിയില്‍ നിന്ന് രണ്ടുകത്തുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദേവികയുടെ കഴുത്തിലും കൈയിലും രക്തക്കറയുണ്ട്.
അടുത്ത ലേഖനം
വിദ്യാര്‍ത്ഥികളില്‍ വൃക്ഷങ്ങളുടെയും വനത്തിന്റെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഡ്വ.കെ.രാജു