വീടിന് സമീപത്തെ കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

വീടിനു സമീപത്തെ കുളത്തില്‍ വീണു സഹോദരങ്ങള്‍ മരിച്ചു. പെരുമ്പളം പഞ്ചായത്ത്‌ പൂച്ചക്കലാണ് സംഭവം. പടിഞ്ഞാറേ കൈയിക്കാട്ട്‌ രാജേഷ്‌-സരിത ദമ്പതികളുടെ മക്കളായ സൂര്യന്‍ (6), സൂരജ്‌ (4) എന്നിവരാണ്‌ മുങ്ങി മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ 4.30-നായിരുന്നു സംഭവം

ആലപ്പുഴ| aparna shaji| Last Modified വെള്ളി, 17 ജൂണ്‍ 2016 (11:58 IST)
വീടിനു സമീപത്തെ കുളത്തില്‍ വീണു സഹോദരങ്ങള്‍ മരിച്ചു. പെരുമ്പളം പഞ്ചായത്ത്‌ പൂച്ചക്കലാണ് സംഭവം. പടിഞ്ഞാറേ കൈയിക്കാട്ട്‌ രാജേഷ്‌-സരിത ദമ്പതികളുടെ മക്കളായ സൂര്യന്‍ (6), സൂരജ്‌ (4) എന്നിവരാണ്‌ മുങ്ങി മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ 4.30-നായിരുന്നു സംഭവം.

തൊഴിലുറപ്പ് പണിക്ക് പോകുന്ന മാതാവ് ഇന്നലെ വൈകിട്ട് ഇരുവരെയും സ്കൂളിൽ നിന്നും കൂട്ടികൊണ്ട് വരികയും മാതാവ് തുടർന്നും പണിക്ക് പോയസമയത്തായിരുന്നു മരണം. മടങ്ങിയെത്തിയ മാതാവ് കുട്ടികളെ കാണാനില്ലെന്ന കാര്യം എല്ലാവരേയും അരിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കുളക്കടവില്‍ കുട്ടികളുടെ ചെരിപ്പും കളിച്ചുകൊണ്ടിരുന്ന വടിയും കണ്ടു.

ഇതോടെ സംശയം തോന്നി നാട്ടുകാരുടെ സഹായത്തോടെ കുളത്തില്‍ നടത്തിയ തെരച്ചിലിലാണ്‌ കുട്ടികളെ കണ്ടെത്തിയത്‌. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റേയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ കുളത്തില്‍ വീണതെന്നാണ്‌ നിഗമനം. പെരുമ്പളം പനമ്പുകാട്‌ എല്‍ പി സ്‌കൂളിലെ ഒന്നാം ക്‌ളാസ്‌ വിദ്യാര്‍ഥിയാണ്‌ സൂര്യന്‍. സൂരജ്‌ അംഗന്‍വാടിയിലാണ്‌ പഠിക്കുന്നത്‌.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :