ഫ്ലാറ്റിലെ തീപിടുത്തത്തില്‍ നിന്ന് സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ അച്ഛന്‍ കാണിച്ച സാഹസം- വീഡിയോ
തീപിടുത്തത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നതിനായി അച്ഛന്‍ കുഞ്ഞിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ഇട്ടു
ചൈന|
സജിത്ത്|
Last Modified ബുധന്‍, 15 ജൂണ്‍ 2016 (14:26 IST)
തീപിടുത്തത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നതിനായി അച്ഛന്‍ കുഞ്ഞിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ഇട്ടു. ചൈനയിലാണ് ഈ സംഭവം നടന്നത്.
കത്തിക്കൊണ്ടിരിക്കുന്ന ഫ്‌ളാറ്റില്‍ നിന്നും രക്ഷപെടാന്‍ വേറെ ഒരു മാര്‍ഗവും ഇല്ലാത്തതിനാലാണ് അച്ഛന്‍ കുട്ടിയെ താഴേയ്ക്ക് ഇട്ടത്. സമീപവാസികള്‍ താഴെ കിടക്ക വിരിച്ചു പിടിച്ചു നിന്നിരുന്നു, കുഞ്ഞ് നേരേ കിടക്കയില്‍ തന്നെ വന്നു വീഴുകയും ചെയ്തു.
തുടര്‍ന്ന് ജനല്‍ വഴി അച്ഛനും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ അച്ഛനേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രണ്ടുപേരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.