ന്യൂഡൽഹി|
jibin|
Last Modified വ്യാഴം, 30 നവംബര്‍ 2017 (14:17 IST)
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എകെ ആന്‍റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ.
ബുധനാഴ്ച വൈകിട്ട് ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഡല്‍ഹിയിലെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്‍റണി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. രക്തസമ്മർദ്ദത്തിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമായത്.
ഇന്നു രാവിലെ ഡോക്‍ടര്‍മാര്‍ നടത്തിയ പരിശോധനയ്‌ക്ക് ശേഷം ആന്റണിക്ക്
ശസ്ത്രക്രിയ അനിവാര്യമാണെന്ന് വിലയിരുത്തുകയായിരുന്നു. ആന്റണി 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചികിത്സകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
അടുത്തിടെ കുളിമുറിയിൽ വീണ് ആന്റണിക്ക് പരുക്കേറ്റിരുന്നു.