പാര്‍ട്ടിയുടെ പേരില്‍ ഏതെങ്കിലും കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കില്ലെന്ന് എകെ ആന്റണി

കൊച്ചി| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (13:24 IST)
പാര്‍ട്ടിയുടെ പേരില്‍ ഏതെങ്കിലും കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കില്ലെന്ന് എകെ ആന്റണി. കുറ്റിച്ചൂല്‍ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും എകെ ആന്റണി പറഞ്ഞു. പാര്‍ട്ടിക്ക് കുറച്ച് വോട്ടുണ്ട്. എന്നാല്‍ ജയിക്കാന്‍ ഈ വോട്ട് പോരെന്നും സ്ഥാനാര്‍ത്ഥികള്‍ നിര്‍ണായക ഘടകമാണെന്നും ഏ കെ ആന്റണി പറഞ്ഞു. ഗ്രൂപ്പല്ല ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പടുമെന്നും ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.സ്ഥാനാര്‍ത്ഥിയുടെ മികവാണ് വിജയഘടകമെന്നും ആന്റണി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏത് നയങ്ങളായിരിക്കും സ്വീകരിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ആന്റണി.

തമ്മില്‍ ഭേദം തൊമ്മനെന്ന തരത്തില്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് എകെ ആന്റണി പറഞ്ഞു . സര്‍ക്കാരില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മൂന്ന് മുന്നണികളില്‍ ഭേദം യുഡിഎഫാണെന്നും ജനസംഘ ബാന്ധവ കാലത്ത് അണികളിലും നേതാക്കളിലും കുത്തിവെച്ച വര്‍ഗ്ഗീയ വിഷമാണ് ബിജെപിയിലൂടെ പുറത്ത് വരുന്നതെന്നും ആന്റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :