1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Air Service from Trivandrum

തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സര്‍വീസ് കൂടി; തിരുവനന്തപുരം-അബുദാബി സര്‍വീസ് നാളെമുതല്‍ ആരംഭിക്കും

Air Service
തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സര്‍വീസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയര്‍വെയ്‌സിന്റെ തിരുവനന്തപുരം- അബുദാബി സര്‍വീസ് ജൂണ്‍ 15 ന് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ 5 ദിവസമായിരിക്കും സര്‍വീസ്. അബുദാബിയില്‍ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറില്‍ ഇതിഹാദിന്റെ രണ്ടാമത്തെ സര്‍വീസ് ആണിത്. 
 
നിലവിലുള്ള സര്‍വീസിന്റെ സമയത്തില്‍ 15 മുതല്‍ മാറ്റമുണ്ട്. രാവിലെ 3:10നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം 4.10നു അബുദാബിയിലേക്ക് പോകും. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതല്‍ കണക്റ്റിവിറ്റി ലഭ്യമാകും.
അടുത്ത ലേഖനം
മുന്നോട്ട് തന്നെ; സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്