1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Adimali Suicide Vinod

ബേക്കറിയുടമ തൂങ്ങിമരിച്ചു: സാമ്പത്തിക പ്രശനമെന്ന് സൂചന

Adimali
അടിമാലി: ബേക്കറിയുടമയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്തു ബേക്കറി നടത്തുന്ന വിനോദ് ആണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് വിവരം അറിഞ്ഞത്. അടിമാലി പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടി എടുത്തു.
 
വിനോദിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അടിമാലി പഞ്ചായത് കോവിഡ് വകുപ്പ് അനുസരിച്ചു കാറ്റഗറി സി-യിലാണുള്ളത്. അതനുസരിച്ചു ആഴ്ചയില്‍ ഒരു ദിവസം മാത്രമായിരുന്നു വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചത്. വിനോദിന് വായ്പ തുക തിരിച്ചടയ്ക്കാന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നതും ബന്ധുക്കള്‍ വെളിപ്പെടുത്തി. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പീഡനക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതെ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു