ക്രിമിനലായ വ്യക്തിയെ നടി ഡ്രൈവറായി വെച്ചതെന്തിന്?

ക്രിമിനലായ വ്യക്തിയെ നടി ഡ്രൈവറായി വെച്ചതെന്തിന്? പല കേസുകളിലും പ്രതിയാണ് സുനിൽ

പൊലീസ്, കേസ്, സിനിമ Movie, Casem Cinema
aparna shaji| Last Updated: തിങ്കള്‍, 20 ഫെബ്രുവരി 2017 (14:21 IST)
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയുടെ പരാതിയെ തുടർന്ന് ഡ്രൈവറായ കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശി സുനിലാണ് സംഭവത്തിലെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് വ്യക്തമാക്കുന്നു.

നടിയുടെ മുൻ ഡ്രൈവറാണ് സുനിൽ. ഇയാളെ പൊലീസ് തിരയുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇക്കാര്യമറിയാതെയാണ് നടി
സുനിലിനെ ജോലിക്ക് തെരഞ്ഞെടുത്തത്. പിന്നീട് സുനിലിന്റെ പശ്ചാത്തലം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ.

തൃശ്ശൂരില്‍ നിന്നും കൊച്ചി വരെ നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ തന്നെയാണ് പാലാരിവട്ടത്തെ സംവിധായകന്റെ വീട്ടില്‍ അഭയം തേടിയ നടിയെ അവിടെയെത്തിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു മാര്‍ട്ടിന്റെ ശ്രമമെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :