നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്‌താരത്തിന് മുകേഷ് ഹാജരായി

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:02 IST)
നടിയെ ആക്രമിച്ച കേസിന്റെ സാക്ഷിവിസ്‌താരത്തിന് നടൻ മുകേഷ് ഹാജരായി. കേസിൽ 302 സാക്ഷികളുടെ വിസ്‌താരമാണ് പൂർത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയുടെയടക്കം 44 സാക്ഷികളുടെ വിസ്‌താരമാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്.

പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജിയും പ്രത്യേക കോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടികാണിച്ചാണ് പോലീസ് ഹർജി സമർപ്പിച്ചത്. ദിലീപും മുഖ്യപ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശാദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ഹർജിയുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിൽ ജനുവരി മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :