സുനിക്ക് പിന്നിലുള്ളത് ആരൊക്കെ ?; നടന്നത് വമ്പന്‍ ക്വട്ടേഷന്‍ - വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

സുനിക്ക് പിന്നിലുള്ളത് ആരൊക്കെ ?; നടന്നത് വമ്പന്‍ ക്വട്ടേഷന്‍ - വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

കൊച്ചി| jibin| Last Modified തിങ്കള്‍, 10 ജൂലൈ 2017 (17:53 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനു പിന്നില്‍ ചില ശക്തികള്‍ ഉണ്ടെന്ന് സുനിയുടെ ബന്ധുക്കള്‍. ആരോ നല്‍കിയ ക്വേട്ടേഷന്‍ ഏറ്റെടുത്താണ് അവന്‍ കൃത്യം ചെയ്‌തത്. സഹായിക്കാന്‍ ആളുണ്ടെന്നാണ് അവന്‍ പറയുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനിയുടെ കൈയില്‍ പണമൊന്നുമില്ല. പക്ഷേ, പൈസ ഉണ്ടെന്നും സഹായിക്കാന്‍ ആളുകള്‍ ഉണ്ടെന്നുമാണ് അവന്‍ പറയുന്നത്. ഇത് തെറ്റാകണമെന്നില്ല. പിന്നില്‍ ആരോ ഉണ്ടെന്ന് വ്യക്തമാണ്. ഞങ്ങള്‍ക്ക് പരിചയമുള്ള സുനി ഇത്രയ്‌ക്കും ക്രൂരനല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

സുനിക്കുവേണ്ടി പ്രമുഖ അഭിഭാഷകന്‍ ബിഎ ആളൂര്‍ എത്തിയത് സംശയങ്ങള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നു. ആരെങ്കിലും പറയാതെ അവന്‍ ഇങ്ങനെയൊരു പണി ചെയ്യില്ല. നടിയോട് ഇത്തരത്തില്‍ പെരുമാറാനുള്ള വൈരാഗ്യവുമില്ല. വലിയ സമ്മര്‍ദ്ദമുള്ളതിനാലാണ് ക്വട്ടേഷന്‍ നല്‍കിയവരെക്കുറിച്ച് സുനി സംസാരിക്കാത്തത്. ജയിലില്‍ നിന്നും കത്തയച്ചതും ഫോണ്‍ വിളിച്ചതും ശരിയാണെന്നും സുനിയുടെ ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :