കത്തെഴുതിയത് ഭീ​ഷ​ണി​യെ തു​ട​ർ​ന്നെന്ന് വി​പി​ൻ​ലാ​ൽ; സുനി പറഞ്ഞതു ശരിയെന്ന് വിഷ്ണു: സു​നിയുടെ അപേക്ഷ ത​ള്ളി

കത്തെഴുതിയത് ഭീ​ഷ​ണി​യെ തു​ട​ർ​ന്നെന്ന് വി​പി​ൻ​ലാ​ൽ; സുനി പറഞ്ഞതു ശരിയെന്ന് വിഷ്ണു

   Vipinlal and Vishnu , Pulsur suni , Dileep , police , Kavya madhavan , police , പള്‍സര്‍ സുനി , യുവനടി , വി​പി​ൻ​ലാ​ൽ , വിഷ്ണു , കാ​ക്ക​നാ​ട് കോ​ട​തി , സുനി , കാവ്യ മാധവന്‍
കൊ​ച്ചി| jibin| Last Modified വെള്ളി, 7 ജൂലൈ 2017 (15:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടൻ ദിലീപിന് കത്തെഴുതിയത് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണെന്ന് വി​പി​ൻ​ലാ​ൽ. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറെന്ന പള്‍സര്‍ സുനിയും കത്തെഴുതാൻ ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുനി പറഞ്ഞതു ശരിയാണെന്നു സഹതടവുകാരൻ വിഷ്ണു പറഞ്ഞു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ദിലീപാണോ എന്ന ചോദ്യത്തിന് അങ്ങനെയാകാം, അറിയില്ലെന്നും മറുപടി നൽകി.

വി​ഷ്ണു​വി​നേ​യും വി​പി​ൻലാ​ലി​നേ​യും കാ​ക്ക​നാ​ട് കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ജയിലിലേക്കു മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തിയ കേസിലാണു സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്.

ക​സ്റ്റ​ഡി റ​ദ്ദാ​ക്ക​ണ​മെ​ന്ന സു​നി​ൽ കു​മാ​റി​ന്‍റെ അ​പേ​ക്ഷ കാ​ക്ക​നാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി.
പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദ​മേ​റ്റെ​ന്ന സു​നി​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :