കൊച്ചി|
jibin|
Last Modified തിങ്കള്‍, 3 ജൂലൈ 2017 (20:20 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഇരയുടെ പേര് ഫേസ്ബുക്കിലൂടെ പരാമർശിച്ച സംഭവത്തിൽ നടൻ അജു വർഗീസിനെതിരെ പൊലീസ് കേസെടുത്തു.
എറണാകുളം കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് അജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കേസില്‍ നടന് ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അജു നടിയുടെ പേര് പരാമര്‍ശിച്ചത്. തുടര്‍ന്ന് വിവാദമായതോടെ അജു മാപ്പുപറഞ്ഞിരുന്നു.
കേസിൽ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണമെന്നും എന്നാൽ ദിലീപിനെ നിർബന്ധിതമായി പ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്നുമാണ് അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തെളിവുണ്ടെങ്കില്‍ അറസ്റ്റ് നടപടികള്‍ വൈകിപ്പിക്കേണ്ടെന്നാണ് ഡി ജി പി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.