തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 3 ജൂലൈ 2017 (17:13 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനകള്‍ നിലനില്‍ക്കെ ദിലീപ് നിയമോപദേശം തേടിയെന്ന് റിപ്പോർട്ട്. സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന എറണാകുളം സ്വദേശിയായ അഭിഭാഷകനില്‍ നിന്നാണ് താരം നിയമോപദേശം സ്വീകരിച്ചത്.
മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ സംബന്ധിച്ച കാര്യങ്ങളാണ് ദിലീപ് അഭിഭാഷകനുമായി ചര്‍ച്ച ചെയ്‌തത്. എന്നാല്‍,
മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകേണ്ട എന്ന ഉപദേശമാണ് അഭിഭാഷകൻ നൽകിയതെന്നാണ് സൂചന.
തെളിവുണ്ടെങ്കില്‍ അറസ്‌റ്റ് നടപടികള്‍ വൈകിപ്പിക്കേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയിരുന്നു. പിന്നാലെ, കൂടുതല്‍ തെളിവുകള്‍ കൂടി പുറത്തുവന്നതോടെയാണ് ദിലീപ് നിയമോപദേശം തേടിയത്.
അതേസമയം, കേസില്‍
കാവ്യ മാധവനോ അവരുടെ അമ്മയ്ക്കോ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, പൊലീസിന് ഈ സംശയം നിലനില്‍ക്കുമ്പോഴും കാവ്യയെ കുറിച്ച് യാതോരു വിവരവുമില്ല. ഷോപ്പില്‍ പരിശോധനക്കായി പൊലീസ് എത്തിയപ്പോഴും അതിനു മുമ്പും കാവ്യയുടെ യാതോരു വിവരവും ലഭിച്ചില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ദിലീപിനൊപ്പവും കാവ്യയില്ലെന്നാണു വിവരം.