കൊച്ചി|
jibin|
Last Modified വ്യാഴം, 13 ജൂലൈ 2017 (20:12 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെ കാവ്യ മാധവന്‍ ഒളിവില്‍ പോയെന്ന വാര്‍ത്തകള്‍ക്കു മറുപടിയുമായി ദിലീപിന്റെ സഹോദരന്‍ അനൂപ് രംഗത്ത്.
ചോദ്യം ചെയ്യൽ ഒഴിവാക്കാൻ കാവ്യ ഒളിവില്‍ പോയെന്ന വാര്‍ത്ത തെറ്റാണ്. അവര്‍ ഒളിവിൽ പോയിട്ടില്ലെന്നും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും അനൂപ് പറഞ്ഞു.
ദിലീപ് പൊലീസിനു മുന്നിൽ കുറ്റം സമ്മതിച്ചിട്ടില്ല.
ഗൂഢാലോചന ദിലീപിന്റേതല്ല അദ്ദേഹത്തെ ഇല്ലാതാക്കാനുള്ളതാണ്. ദിലീപിനെ കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. അവര്‍ സന്തോഷിക്കട്ടെ. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോൾ ഞങ്ങൾ തുടങ്ങുമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
കേസില്‍ ദിലീപിനെതിരെ തെളിവൊന്നുമില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന് സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. വലിയെ കെണിയാണിത്. ഇത് എല്ലാവര്‍ക്കും വരും. വക്കീലും മറ്റ് കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി.