കൊച്ചി|
jibin|
Last Modified വ്യാഴം, 13 ജൂലൈ 2017 (19:01 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായ സാഹചര്യത്തില്‍ താരസംഘടനയായ അമ്മയില്‍ യുവതാരങ്ങളുടെ നേതൃത്വത്തില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ആസിഫ് അലി രംഗത്ത്.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട്. പരിചയസമ്പന്ന നേതൃനിര അമ്മയ്ക്കുണ്ട്. കേസില്‍ ദിലീപ്
പ്രതി ആകരുതെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നത്, ഇപ്പോഴും അങ്ങനെയാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.
ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാൻ കഴിയാത്തതിനാലാണ്. തന്റെ വെൽവിഷറായിരുന്നു അദ്ദേഹം. നിലവിലെ വിവാദങ്ങള്‍ സിനിമയെ ബാധിക്കുന്നുണ്ട്. ജനങ്ങളെ തിയേറ്ററുകളില്‍ നിന്നും അകറ്റുന്ന സാഹചര്യമാണിത്. അതിനാല്‍, പുതിയ സിനിമകളുടെ റിലീസിങ്ങിൽ പോലും ആശങ്കയുണ്ടെന്നും മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.