നടിക്കു നേരെയുണ്ടായ ആക്രമം; അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലെന്ന് ഡി​ജി​പി

നടിക്കു നേരെയുണ്ടായ ആക്രമം; അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലെന്ന് ഡി​ജി​പി

   Loknath behera , Actress kidnapped , DGP , police , arrest , Dileep , police case , Suni , behera , ലോ​ക്നാ​ഥ് ബെ​ഹ്റ , കൊച്ചി , കോ​ട​തി​ , ദിലീപ് കോടതിയില്‍ , കാവ്യ മാധവന്‍ , ഹൈക്കോടതി , പള്‍സര്‍ സുനി , പൊലീസ് കേസ്
തി​രു​വ​ന​ന്ത​പു​രം/കൊച്ചി| jibin| Last Updated: ശനി, 15 ജൂലൈ 2017 (18:16 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.

മു​ൻ​വി​ധി​ക്ക് ഇ​ട​ന​ൽ​കും​വി​ധം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ല. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ഡി​ജി​പി വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യ ഹർജി അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഈ മാസം 25വരെ റിമാൻഡിൽ തുടരും. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതിഅംഗീകരിക്കുകയായിരുന്നു.

ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :