കൊച്ചി|
jibin|
Last Modified വെള്ളി, 14 ജൂലൈ 2017 (20:04 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന് ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ചു പരാമർശമുള്ളത്.
ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ദിലീപ് പള്‍സര്‍ സുനിയുടെ കൈയില്‍ നിന്ന് വാങ്ങിയിരുന്നു. ഈ ഫോണ്‍ ഇപ്പോള്‍ ദിലീപിന്റെ പക്കലാണുള്ളത്. കൃത്യം ചെയ്താല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം നൽകാൻ ദിലീപ് തയ്യാറായില്ല. ഇതേ തുടർന്നാണ് പ്രതികൾ ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളെ ചോദ്യം ചെയ്യാൻ അവശേഷിക്കുകയാണെന്നും ദിലീപിന് ജാമ്യം നൽകിയാൽ ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.