Kerala weather updates:കാലവർഷം: വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ജൂലൈ 2022 (21:15 IST)
കനത്ത തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ഫ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ICSE/CBSE
സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും സ്കൂളുകൾക്കും നാളെ അവധിയാകുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :