കെ.എസ്.ആര്‍.ടി.സി. ബസ് വളഞ്ഞിട്ട് പിടികൂടി മോട്ടോര്‍വാഹന വകുപ്പ്

രേണുക വേണു| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (08:54 IST)

രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. കോട്ടയ്ക്കലില്‍ നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ബസ് പിടികൂടിയത്. തിങ്കളാഴ്ചയാണ് സംഭവം.

തിരൂര്‍-പൊന്നാനി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആണ് പിടികൂടിയത്. ബസിന് രണ്ട് ഹെഡ് ലൈറ്റും ഉണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിനു സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. തെരുവ് വിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് രാത്രി ബസ് ഓടിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :