സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി പാദങ്ങളില്‍ ഒട്ടിച്ചു ചേര്‍ത്തു; നെടുമ്പാശേരിയില്‍ ഒരാള്‍ അറസ്റ്റില്‍

കാല്‍പ്പാദങ്ങളോട് ചേര്‍ത്ത് സ്വര്‍ണ്ണ പാദുകങ്ങള്‍ വച്ചശേഷം ടേപ്പ് വച്ച് സ്വര്‍ണ്ണം തിരിച്ചറിയാന്‍ കഴിയാത്തവിധം നന്നായി പൊതിഞ്ഞു സോക്‌സ്, ഷൂസ് എന്നിവ ധരിച്ചായിരുന്നു ഇയാള്‍ വന്നത്

എ.കെ.ജെ.അയ്യര്‍| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (20:42 IST)

കൊഞ്ചിയിലെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വിദേശത്തു നിന്ന് വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ പാദുകങ്ങള്‍ പിടിച്ചെടുത്തു. 1762 ഗ്രാം സ്വര്‍ണ്ണം കുഴമ്പു രൂപത്തിലാക്കി ഇരു പാദങ്ങളോടും ഒട്ടിച്ചു ചേര്‍ത്ത് കൊണ്ടുവന്ന പാദുകങ്ങള്‍ക്ക് 78 ലക്ഷം രൂപാ വിലവരും.

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ദില്‍ഷാദാണ് അതിവിദഗ്ധമായി ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്താന്‍ തയ്യാറായത്. കാല്‍പ്പാദങ്ങളോട് ചേര്‍ത്ത് സ്വര്‍ണ്ണ പാദുകങ്ങള്‍ വച്ചശേഷം ടേപ്പ് വച്ച് സ്വര്‍ണ്ണം തിരിച്ചറിയാന്‍ കഴിയാത്തവിധം നന്നായി പൊതിഞ്ഞു സോക്‌സ്, ഷൂസ് എന്നിവ ധരിച്ചായിരുന്നു ഇയാള്‍ വന്നത്.

എന്നാല്‍ ഇയാളുടെ നടത്തം പന്തിയല്ലെന്ന് കണ്ട കസ്റ്റംസ് അധികാരികള്‍ ഷൂസ് അഴിച്ചു പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ്ണപാദുകങ്ങള്‍ കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :