കൊച്ചി|
jibin|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (14:48 IST)
വനിതാ അവാർഡിൽ പങ്കെടുക്കാനെത്തിയ ബോളിവുഡിലെ തരംഗമായ
സണ്ണി ലിയോൺ അനന്തപുരിയെ ഇളക്കിമറിക്കുകയായിരുന്നു. ആരാധകര്‍ ഒരു നിമിഷം മോഹന്‍ലാലിനെയും മമ്മൂട്ടിയേയും മാറ്റി നിര്‍ത്തിയപ്പോള്‍ ഏവരുടെയും കണ്ണുകള്‍ ബോളിവുഡ് സുന്ദരിയിലേക്കായി. മലയാളത്തിന്റെ യുവതാരങ്ങള്‍ സണ്ണിയുടെ വരവും കാത്തിരുന്നു. പ്രിഥ്വിരാജ് മുതല്‍
അജു വർഗീസ് വരെയുണ്ടായിരുന്നു ആ കൂട്ടത്തില്‍. എന്നാല്‍ ആരാധകരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാതിരുന്ന സണ്ണി ബാക്ക് സ്റ്റേജിൽ താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ മടി കാണിച്ചില്ല. സെല്‍ഫിയെടുത്തതിനെക്കുറിച്ചും
സംസാരിച്ചതിനെക്കുറിച്ചുമുള്ള അനുഭവം നടൻ
ജയസൂര്യ തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ചതോടെ സണ്ണിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയിരിക്കുകയാണ് അദ്ദേഹം.
സണ്ണി ലിയോണിനെ കണ്ട നടൻ ജയസൂര്യയുടെ രസകരമായ വിവരണം:-
"സണ്ണി ലിയോൺ "... ഇന്നലത്തെ വനിതാ അവാർഡിൽ എനിക്ക് അവാർഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാൽ സണ്ണി ലിയോൺ ഉണ്ടെന്ന് അറിഞ്ഞപ്പൊ .. ഞങ്ങൾ എല്ലാവരും ഇങ്ങനെ കാത്തിരിയ്കായിരുന്നു ആ വരവിനായി .. അങ്ങനെ കാത്ത് കാത്തിരിക്കുമ്പോൾ അതാ നടന്ന് വരുന്നു ..'സണ്ണി വെയിൻ' ..സർവത്ര മൂഡും പോയി ..വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നിയ പോയ നിമിഷമായിരുന്നു അത് ..ഞങ്ങളുടെ മുഖത്തെ ആ ആത്മാർത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കിൽ മിനിമം രണ്ട് ഓസ്കാർ എങ്കിലും കിട്ടിയേനേ ..അജു വർഗീസിന്റെയൊക്കെ വീട്ടിൽ ആരോ മരിച്ച പോലെ ആയിരുന്നു അവന്റെ മുഖത്തെ ഭാവം .. which sunny leone supriya ..? അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..?? അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം ( പാവം സുപ്രിയ ) ..അങ്ങനെ എന്റെ അവാർഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാൻസ് ,അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി ..ചെന്നപ്പൊ വിജയ് ,ഷാനി , ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോൺ ആ വഴി പാസ്സ് ചെയിതു ..ഞങ്ങൾ എല്ലാവരും സംസാരിച്ചു , ഒരു ഫോട്ടോയും എടുത്തു ..ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങൾക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്റ്റോടും കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാൻ അവർക്ക് സാധിച്ചെങ്കിൽ ഞാൻ പറയും ഏറ്റവും quality ഉള്ള സ്ത്രീ അവരാണ് .. '' മറ്റുള്ളവരോടുള്ള respect തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ' ...