മുബൈ|
jibin|
Last Updated:
വെള്ളി, 12 ഫെബ്രുവരി 2016 (12:04 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായുള്ള ദീര്‍ഘനാളെത്തെ പ്രണയം തകര്‍ന്നതില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്‌ക്ക് യാതൊരു നിരാശയുമില്ലെന്ന് റിപ്പോര്‍ട്ട്. തന്നെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു ശ്രദ്ധയും ചെലുത്താത്ത അനുഷ്‌ക ഇപ്പോള്‍ ഗുസ്‌തി പഠിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രമായ സുല്‍ത്താനുവേണ്ടി ഗുസ്‌തി പരിശീലിക്കുകയാണ് അനുഷ്‌കയിപ്പോള്‍. കഴിഞ്ഞ ഒന്നരമാസമായി ഡല്‍ഹിയിലെ പ്രമുഖ
ഗുസ്‌തി പരിശീലന കേന്ദ്രത്തില്‍ അതികഠിനമായ പരിശീലനത്തിലാണ് താരം. പരിശീലനത്തിന്റെ ചിത്രങ്ങള്‍ അനുഷ്‌ക തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അനുഷ്‌കയുടെ സമീപനത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച് കോഹ്‌ലി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഉടന്‍ വിവാഹം വേണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടപ്പോള്‍ 2017 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും തനിക്ക് കരിയര്‍ ശ്രദ്ധിക്കണമെന്നും അതിനാണ് പ്രാധാന്യമെന്നും അനുഷ്‌ക വ്യക്തമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ അനാവശ്യ കാര്യങ്ങളില്‍ അനുഷ്‌ക നിയന്ത്രിക്കാനും തുടങ്ങിയതോടെ കോഹ്‌ലി സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.
ഒരിക്കല്‍ കോഹ്ലി ഈ കാര്യം ഒരു പൊതുവേദിയില്‍ വെളിപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം താറുമാറാകുകയായിരുന്നു.
പിന്നാലെ വിവാഹത്തിന്റെ കാര്യത്തെച്ചൊല്ലി
ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്‌തു. എന്നാല്‍ അനുഷ്‌ക ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. വിവാഹത്തിനുള്ള തയാറെടുപ്പിലല്ല, ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍. താന്‍ ഇവിടെ നന്തോഷത്തിലാണ്. വിവാഹം ഉണ്ടാകുമ്പോള്‍ അതു തീര്‍ച്ചയായും പരസ്യപ്പെടുത്തുമെന്നുമാണ് അനുഷ്‌ക അന്ന് പറഞ്ഞത്.