ബസ് അപകടം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചു

തിരുവനന്തപുരം| Sajith| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (09:44 IST)
തലസ്ഥാന നഗരിയില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് നിയമ ഡെപ്യൂട്ടി സെക്രട്ടറി മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത കുളത്തൂര്‍ കല്ലിംഗല്‍ നീരാഞ്ജനത്തില്‍ രാമചന്ദ്രന്‍ എന്ന 55 കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണു പട്ടം പ്ലാമൂട് ജംഗ്ഷനില്‍ വച്ച്
മരിച്ചത്.

പ്ലാമൂട്ടില്‍ നിയന്ത്രണം വിട്ട ജനശ്രീ എന്ന സ്വകാര്യ ബസ് തൊട്ടു മുന്നിലുണ്ടായിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയില്‍ താഴെ വീണ രാമചന്ദ്രന്‍റെ ദേഹത്തു കൂടി ബസ് കയറി ഇറങ്ങി.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് ഡ്രൈവര്‍ ആറ്റുകാല്‍ സ്വദേശി നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :