Sumeesh|
Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (08:15 IST)
കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനിയോസ് മെത്രാപ്പൊലിത്ത ട്രെയ്നിൽ നിന്നും വീണ് മരിച്ചു. എറണാകുളം പുല്ലേപ്പടിക്കു സമിപം റെയിൽവേ ട്രാകിൽ മെത്രാപ്പോലിത്തയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഗുജറാത്തിൽ നിന്നും മടങ്ങിയെത്തുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ട്രെയിനിലെ ശുചി മുറിയിലേക്ക് പോയ അദ്ദേഹം അബദ്ധത്തിൽ കാൽതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സഹായാത്രികൻ പറയുന്നു.
പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പുല്ലേപ്പടിക്ക് സമീപത്തുനിന്നും ട്രാക്കിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.