കേരളത്തിന് സഹായവുമായി ഹോണ്ടാ ഗ്രൂപ്പും: ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപ നൽകി

Sumeesh| Last Updated: വ്യാഴം, 23 ഓഗസ്റ്റ് 2018 (18:00 IST)
കനത്ത പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഹോണ്ട ഗ്രൂപ്. 3 കോടി രൂപ ഹോണ്ട ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ചെക്ക് മുഖാന്തരമാണ് കമ്പനി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.

ദുരിതമനുഭവികുന്ന കേരളത്തിലെ ജനതയുടെ ദുരിതാശ്വാസത്തിനും പുനർനിർമ്മാണത്തിനും തങ്ങൾ പ്രതിജ്ഞബദ്ധരണെന്ന് ഹോണ്ട ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. പ്രളയക്കെടുതിയിൽ വാഹങ്ങൾക്ക് തകരാറുകൾ നേരിടുന്ന തങ്ങളുടെ ഉപഭോക്താക്കൾക്കും സഹയങ്ങൾ നൽകും എന്നും കമ്പനി അധികൃതർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :