കൊല്ലം|
Aiswarya|
Last Updated:
ബുധന്‍, 22 മാര്‍ച്ച് 2017 (12:51 IST)
കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിന്റെ മകൻ ഷിബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച പതിനാലുവയസ്സുകാരന്റെ കുടുംബം. ഷിബു തന്നെ ആക്രമിച്ചിട്ടുണ്ടെന്ന് മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. എന്നാല്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പരാതി നല്‍കരുതെന്നും പൊലീസ് പറഞ്ഞിരുന്നതായും അവര്‍ വെളിപ്പെടുത്തി.
നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, നീ സൂക്ഷിച്ചിരുന്നോ, കിട്ടിയത് സഹോദരനെ എന്ന്
ഷിബു ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ മകളെ ലക്ഷ്യമിട്ടാണ് അവർ വന്നതെന്ന് അമ്മ വ്യക്തമാക്കി. മകൻ മരിച്ച അന്ന് ഫോൺ വിളിച്ചു വിക്ടർ ഭീഷണിപ്പെടുത്തിയിരുന്നു.
മകൻ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിൽ വന്നത്. കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർ വിക്ടറിന്റെ സുഹൃത്തുക്കളാണെന്നാണ് വിക്ടർ പറഞ്ഞിരുന്നു. പണമുണ്ടെങ്കിൽ ഒപ്പമുണ്ടാകുമെന്ന് സ്റ്റേഷനിലെ എഎസ്ഐ പറഞ്ഞിരുന്നു. ഭീഷണികള്‍ ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയതെന്നും അമ്മ പറഞ്ഞു.